Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Puthanparampil Thommacha

Alappuzha

ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍ ച​ര​മ​വാ​ര്‍​ഷി​കാ​ച​ര​ണം

എട​ത്വ: ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ 117-ാം ച​ര​മ​വാ​ര്‍​ഷി​കാ​ച​ര​ണം ദൈ​വ​ദാ​സ​ന്‍ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഇ​ന്നു മു​ത​ല്‍ ന​വം​ബ​ര്‍ ഒന്നുവ​രെ ന​ട​ക്കും. 31 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം, അ​ഷ്ഠ​ദി​ന പ്രാ​ര്‍​ഥ​ന, ക​ബ​റി​ട​ത്തി​ങ്ക​ല്‍ ഒ​പ്പീ​സ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.


ന​വം​ബ​ര്‍ ഒന്നിന് ​ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ രാ​വി​ലെ 9.30ന് ​പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട്, താ​യ​ങ്ക​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും തൊ​മ്മ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ലേ​ക്ക് തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​യും ന​ട​ക്കും. പ​ദ​യാ​ത്ര​യി​ല്‍ വി​വി​ധ റീ​ജണുക​ളി​ല്‍നി​ന്നു​ള്ള ടാ​ബ്ലോ പ്ര​ദ​ര്‍​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. 11ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, അ​നു​സ്മ​ര​ണ സ​ന്ദേ​ശം, ക​ബ​റി​ട​ത്തി​ങ്ക​ല്‍ ഒ​പ്പീ​സും ന​ട​ക്കും.


ആർച്ച്ബിഷപ് എമിരറ്റസ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും. കേ​ര​ള​ത്തി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ല്‍നി​ന്നു ഫ്രാ​ന്‍​സി​സ്‌​ക​ന്‍ സ​ഭാം​ഗ​ങ്ങ​ളും വി​ശ്വാ​സി​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. എ​ട​ത്വ ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍, നാ​മ​ക​ര​ണ ന​ട​പ​ടി വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​ടോം ആര്യങ്കാ​ല, എ​സ്എ​ഫ്ഒ ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത സ്പി​രി​ച്വ​ല്‍ അ​സി​സ്റ്റ​ന്‍റ് ഫാ. ​അ​ല​ക്‌​സ് വാ​ച്ചാ​പ​റ​മ്പി​ല്‍, അ​തി​രൂ​പ​ത, റീ​ജ​ണ​ല്‍ ഭാ​ര​വാ​ഹി​ക​ള്‍, കൈ​ക്കാ​ര​ന്‍​മാ​ര്‍, എ​സ്എ​ഫ്ഒ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.


ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍ അ​ഖി​ല​കേ​ര​ള ക്വി​സ് മ​ത്സ​രം ന​വം​ബ​ര്‍ രണ്ടിന് ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് സ​ണ്‍​ഡേ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും. അ​സീ​സി​യി​ലെ വി​ശു​ദ്ധ ഫ്രാ​ന്‍​സിസി​ന്‍റെ ചൈ​ത​ന്യ​ത്തി​ല്‍ ആ​രം​ഭി​ച്ച ഫ്രാ​ന്‍​സി​സ്‌​ക​ന്‍ അ​ല്മാ​യ സ​ഭ​യ്ക്ക് കേ​ര​ള​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ച വ്യ​ക്തി​യാ​ണ് കേ​ര​ള അ​സീ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍.

Latest News

Up